Monday, 13 February 2012

ഒരു Banglore യാത്ര...



 4- February -2012, Saturday  
  
   ഇത് ഒരു യാത്ര കുറിപ്പാണ്. ഞാന്‍ പൊതുവേ എഴുതാന്‍ മടിയുള്ള ഒരാളാണ്. പക്ഷെ ഈ യാത്രയില്‍ എന്തോ എനിക്ക് ചിലതൂകെ കുത്തിക്കുറിക്കണം എന്ന് തോന്നി .. ഒരുപക്ഷെ ഒറ്റക്കുള്ള ഒരു ദൂര യാത്ര ആയകൊണ്ടാവനം... അത് കൊണ്ട് തന്നെ ഞാന്‍ അല്‍പ്പം excited ഉം ആയിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല... അതിരാവിലെ  4.30 മണിയോടെ ഞാന്‍ എണീറ്റ്‌ ready ആയി.. 5.30 കഴിഞ്ഞപ്പോളെക്കും ഞാന്‍ കവലയില്‍ എത്തി... നേരം പരപര വെളുക്കുന്നെ ഉള്ളു. മകരമാസത്തിലെ തണുപ്പ് അതിന്റെ തനികൊണം കാണിക്കുന്നുണ്ട്...നല്ല തണുപ്പ്.. കവലയില്‍ 2 കടകള്‍ തുറന്നിട്ടുണ്ട്. ദാമോദരന്‍ ചേട്ടന്റെ അഥിതി ഹോട്ടലും അവറാച്ചന്‍ ചേട്ടന്റെ കോഫി ബാറും.. പിന്നെ ചാക്കോചേട്ടന്റെ പത്രമാപ്പിസും... ഞാന്‍ നേരെ  അവറാച്ചന്‍ ചേട്ടന്റെ കോഫി ബാര്‍ ലക്ഷ്യമാക്കി വെച്ചുപിടിച്ചു.. അവറാചേട്ടന്‍  ആണ് പറഞ്ഞത്  5.50നു ഒരു ഏറണാകുളം വണ്ടി ഉണ്ടെന്നു. സമാധാനം ആയി. നേരെ ഏറണാകുളം വണ്ടി ഉണ്ടല്ലോ. കടുപ്പത്തില്‍ ഒരു ചായയും കുടിച്ചിട്ട് ചാക്കോചേട്ടന്റെ അടുത്തൊന്നു കേറി. പുതിയ fastrack മാസിക വന്നിടുണ്ട്. ഒരെണ്ണം വാങ്ങി ഇറങ്ങിയപ്പോളെക്കും ബസ്‌ എത്തി.... കേറി മുന്നില്‍ ഒരു സീറ്റ്‌ കിട്ടിയതില്‍ ഇരുന്നു. ടിക്കറ്റ്‌ എടുത്തു. പിന്നെ എന്താ .. പതിവ് പോലെ പാട്ടിന്റെ പാലാഴിയിലേക്ക്. ഹെഡ്ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി നേരെ  പാട്ടും കേട്ട് അങ്ങനെ ഇരുന്നു.
 
   ഒരു 7.30 ഓടെ വൈറ്റില എത്തി.
വൈറ്റില സിഗ്നലില്‍ ഇറങ്ങിയാലെ സൗത്ത് സ്റ്റേഷനിലെക്ക് വണ്ടി കിട്ടൂ .. പക്ഷെ അസഹനീയമായ മൂത്രശങ്ക. എന്നാ പിന്നെ നേരെ വൈറ്റില ഹബ്ബില്‍ പൊയ് ഇറങ്ങാം. പൊയ് വൈറ്റില ഹബ്ബില്‍ ഇറങ്ങി കാര്യം സാധിച്ചു. ഹൊഹ്..എന്തൊരു സമാധാനം. അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ വണ്ടി എവിടുന്നാ കിട്ടുക എന്ന് ചോദിച്ചു. സമയദോഷം അല്ലാതെ എന്താ, അയാള്‍ ഒരു ഹിന്ദികാരന്‍ ആരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നത് മാത്രം പുള്ളിക്ക് മനസിലായി..എന്നെ വിളിച്ചോണ്ട്  നേരെ Prepaid ഓട്ടോയുടെ counterലേക്ക് പോയി. ഞാന്‍ വല്ലതും പറയുന്നതിന് മുന്നേ പുള്ളി ബില്‍ അടിപ്പിച്ചു. 62 രൂപ. ഒരു രൂപ അവിടെ അടക്കണം. ഞാന്‍ ചില്ലറ തിരഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ഒരു രൂപ എടുത്തു കൊടുത്തു.. അങ്ങനെ 6 രൂപക്ക് പോകേണ്ടിടത്ത് 63 രൂപ കൊടുത്ത് ഞാന്‍ പോയി. 7 .50  ആയപ്പോളേക്കും സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി. 

08.00am

      പിന്നെ അതിലെ ചുറ്റീം തിരിഞ്ഞും നടന്നു. ട്രെയിന്‍ സമയം 9 .10 ആണ്. സമയം ഒരുപാടുണ്ട്. പോയി ഒരു വെജ്. ഹോട്ടലില്‍ കയറി കാപ്പികുടിച്ചു. ഇറങ്ങി വന്നു അവിടെ കണ്ട ഒരു പോലീസുകാരനോട്‌  ചോദിച്ചു.. "സാര്‍, ഈ 4 നമ്പര്‍ പ്ലാട്ഫോം??". "ദേ.. ആ Bangalore ട്രെയിന്‍ കിടക്കുന്നതാ." പോലീസുകാരന്റെ മറുപടി. കേള്‍ക്കേണ്ട താമസം, നേരെ വെച്ച് പിടിച്ചു. ട്രെയിന്‍ അത് തന്നെ ആണെന്നുറപ്പ് വരുത്തി. ചെന്ന് കേറി സീറ്റ്‌ കണ്ടു പിടിച്ചു.. ഭാഗ്യം സൈഡ് സീറ്റ് ആണ്. അവിടെ ഇരിപ്പുറപ്പിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് കൃത്യം 9.10നു തന്നെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ആദ്യം ഒക്കെ കാഴ്ചകള്‍ വിരസമായി തോന്നി. എന്നും കാണുന്ന തരത്തില്‍ ഉള്ളവതന്നെ. ഞാന്‍ fastrack മാസിക എടുത്തു വായിച്ചുകൊണ്ടിരുന്നു.
ഭാരതപ്പുഴ

      പാലക്കാട് കഴിഞ്ഞതോടെ കാഴ്ചകള്‍ എന്നെ ആകര്‍ഷിച്ചു തുടങ്ങി. ആദ്യമായിട്ടാണ്  ഈ വഴിക്ക്. ഇടക്ക് ഡോറിന്റെ അരികില്‍ കാഴ്ച കണ്ടും കാറ്റുകൊണ്ടും നിന്നിരുന്ന ഒരു പെണ്‍കുട്ടിയെ ഒരാള്‍ വഴക്കുപറയുന്നത് കേട്ടു. ആ കുട്ടി ഡോര്‍ വന്നടിച്ചു താഴെ വീഴുമോ എന്നാ ഭയത്താല്‍ ആവണം. അതുകേട്ടതും ആ കുട്ടി പൊയ് സ്വന്തം സീറ്റില്‍ അഭയം പ്രാപിച്ചു. കൂടുകാരിയുടെ ചെവിയില്‍ എന്തോ പറയുന്നതും കണ്ടു.
പച്ച പാടങ്ങളും ഇടയ്ക്കിടെ  സ്വര്‍ണ്ണത്തിന്റെ നിറത്തില്‍ ഉണങ്ങി കിടക്കുന്ന പാടങ്ങളും എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. ഞാന്‍ എന്റെ ഫോണ്‍ ക്യാമറ ഉപയോഗിച്ച് അവയുടെ ഒക്കെ ഫോട്ടോസ് എടുത്തു.

12 . 10 pm

 
 കരിഞ്ഞുണങ്ങി, ഒരിലപോലും ഇല്ലാതെ നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ആണ് ഇപ്പോള്‍ യാത്ര. മരച്ചുവട്ടില്‍ തീയിട്ടത്തിന്റെ കരിഞ്ഞപാടുകള്‍ കാണാം. വേനല്‍ കാലം ആണെങ്കിലും ഇടയ്ക്കിടെ അരുവികള്‍ കാണാന്‍ ഉണ്ട്. ഇടയ്ക്കിടെ തെങ്ങിന്‍തോപ്പുകളും. ഈ വഴി ഒരു പസ്സെങ്ങേര്‍ ട്രെയിനില്‍ സഞ്ചരിക്കേണ്ടതാണ് എന്ന് തോന്നി; എങ്കിലേ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ പറ്റു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടങ്ങള്‍ എന്നെ ഒത്തിരി ആകര്‍ഷിച്ചു. പച്ചപ്പിനു മാത്രം അല്ല ഉണക്കിനും - വേനലിനും സൗന്ദര്യം ഉണ്ടെന്നു തോന്നി. അങ്ങ് ദൂരെ വലിയ മലകള്‍ കാണാം. പിന്നെ ഉഴുതുമറിച്ചിട്ടിരിക്കുന്ന നെല്പാടങ്ങള്‍, വറ്റി വരണ്ട കനാലുകള്‍... മാവ്, എണ്ണപ്പന, തെക്ക്,വഴിവക്കില്‍ കണ്ട മരങ്ങളുടെ പേര് ഓര്‍ക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഇടയ്ക്കിടെ നമ്മുടെ നാട്ടിലെ കൈതയുടെ സാമ്യം ഉള്ള ഒരു ചെടി കണ്ടു. അതിന്റെ ഇലകള്‍ പക്ഷെ കൈതയെക്കാളും വലുതാണ്‌.
പന്ട്രി തൊട്ടടുത്ത കോച്ചില്‍ ആയിരുന്നത് കൊണ്ട് ചായ, കാപ്പി, വട, ബിരിയാണി തുടങ്ങിയ വിളികള്‍ക്ക് പഞ്ഞം ഉണ്ടായിരുന്നില്ല. വലിയ വലിയ ഫാക്ടറികളും കാഴ്ചകളുടെ ഒരു ഭാഗമായി. വീടുകളുടെ രൂപവും, സ്ഥലത്തിന്റെ കിടപ്പും ഒക്കെ കണ്ടിട്ട് തമിഴ്നാട് ആയ ലക്ഷണം  ഉണ്ട്. വഴിയെ പോകുന്ന വണ്ടികളുടെ registration നമ്പര്‍ നോക്കി. TN... ..അതെ.. തമിഴ്നാട്‌ തന്നെ.. 


യാത്രയിലുടനീളം എന്റെ ഫോണ്‍ ക്യാമറ പ്രവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു... ഓരോ കാഴ്ച പോലും വിട്ടുപോകരുതെ എന്നായിരുന്നു മനസ്സില്‍...

1.10 pm
വെജ്. ബിരിയാണി
    കോയമ്പത്തൂര്‍ ജങ്ങ്ഷനില്‍ എത്തി. എന്റെ സൈഡില്‍ രണ്ട് തമിഴ്  ദമ്പതികള്‍ ആണ് ഇരുന്നത്. രാവിലെ കുടിച്ച കാപ്പിയുടെ ശക്തി തീര്‍ന്നിട്ടോ എന്തോ.. വിശന്നു തുടങ്ങിയിരുന്നു അപ്പോളേക്കും. വിശപ്പ് കലശലായപ്പോള്‍ ഒരു വെജ് ബിരിയാണി വാങ്ങി കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോള്‍ കിലുക്കം സിനിമയില്‍ കൊഴികാലും കടിച്ചുകൊണ്ട് രേവതി പറഞ്ഞ ഡയലോഗ് ഓര്‍മ വന്നു പോയി... "നല്ല എരി..." .. സത്യം...  ഹോ... നല്ല എരിവാണ്... രാവിലെ വാങ്ങിയ മിനറല്‍ വാട്ടര്‍ അരകുപ്പിയോളം കുടിച്ചപ്പോളാണ് ഒരാശ്വാസം ആയത്. കൈയില്‍ ഉണ്ടായിരുന്ന ഒരു മിട്ടായി കൂടി അകതക്കിപ്പോ ഒരാശ്വാസം കിട്ടി.  വെജ് . ബിരിയാണിടെ കാര്യം പറഞ്ഞാല്‍, അത്ര delicious എന്നൊന്നും പറയാന്‍ മാത്രം ഒന്നും ഇല്ല. അത്ര മോശം ആയിട്ടും തോന്നിയില്ല.
ഫ്ലൈ ഓവറുകളും അണ്ടര്‍ പസേജുകളും ഉള്ള കോയമ്പത്തൂരിന്റെ കാഴ്ചകള്‍ കണ്ടിങ്ങനെ ഇരുന്നു. വലിയ വലിയ കെട്ടിടങ്ങള്‍. കൂട്ടം കൂട്ടമായിരിക്കുന്ന ചേരിപ്രദേശത്തെ വീടുകള്‍. രണ്ടു വീടുകള്‍ തമ്മില്‍ ഒട്ടും ഗ്യാപ് ഇല്ല..തമിഴ്നാട്ടിലും കര്‍ണാടകയിലും ആണ് ഇത്തരത്തില്‍ ഉള്ള വീടുകള്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്. കേരളത്തില്‍ ഒരു പക്ഷെ കാണുമായിരിക്കും, പക്ഷെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
"കൂള്‍ ഡ്രിങ്ക്സ് .. കൂള്‍ ഡ്രിങ്ക്സ് .. " എന്ന് പറഞ്ഞുകൊണ്ട് ഒരു പയ്യന്‍ പാഞ്ഞു പോയി. "ഇവന്‍ ഇങ്ങനെ റോക്കറ്റ് പോലെ പോയ ആളുകള്‍ എങ്ങനാ വല്ലോം മേടിക്കുന്നെ..!!" ആ പോക്ക് കണ്ട ഒരു ചേട്ടന്റെ കമന്റ്..

ഇടക്ക് വെച്ച്  TTR വന്നു. ഒരു TTR ഇന്റെ ഒരു ജാടയും ഇല്ലാത്ത ഒരാള്‍. എല്ലാവരോടും ഒരു ചെറു ചിരിയോടെ ഇടപെടുന്ന ഒരാള്‍.. എന്റെ ടിക്കറ്റ്  വാങ്ങി അതില്‍ 'കുത്തിവരച്ച' ശേഷം തിരികെ തന്നു. ഒന്ന് പുഞ്ചിരിച്ചു.


2.00pm 
 ട്രെയിന്‍ തിരുപ്പൂര്‍ എത്തി. അംഗവൈകല്യം ഉള്ളവര്‍ക്കായിട്ട് സ്പെഷ്യല്‍ toilet കാണുവാന്‍ ഇടവന്നു അവിടെ. ആദ്യമായിട്ടാണ് അങ്ങനെ ഒന്ന് കാണുന്നത്. കുല്ലു പോലുള്ള ട്രെയിന്ലെ സീറ്റില്‍ ഇരുന്നു നടു വേദനിച്ചു തുടങ്ങി.

                                          5.00pm

ട്രെയിന്‍ ഇപ്പോള്‍ ധര്‍മപുരി സ്റ്റേഷനില്‍ എത്തിനില്‍ക്കുകയാണ്. ഇടക്കുവെച്ചു ഒരു സ്റ്റേഷന്റെ പേര് കണ്ടിരുന്നു. 'മാവേലിപാളയം' മാവേലി കേരളം ഭരിച്ചുരുന്ന രാജാവല്ലേ പുള്ളിടെ പേരെങ്ങനാ ഇവിടെ വന്നെ.?? ഇടക്ക് വെച്ച് tomato soup എന്നും വിളിച്ചു പറഞ്ഞു കൊണ്ട് ഒരു പുള്ളി വന്നു. ഒന്ന് പരീക്ഷിച്ചു കളയാം എന്ന് വെച്ചു. ഒരു ഗ്ലാസില്‍ ഓറഞ്ച് കളറില്‍. ഒപ്പം മുറിച്ചിട്ട റൊട്ടിയും ആ ഗ്ലാസ്സിലേക്ക് ഇട്ടു. കുഴപ്പം ഇല്ലാത്ത ഒരു ഐറ്റം എന്ന് പറയാം. ഇതിനും നല്ല എരിവുണ്ടാരുന്നു. ചെറു ചൂടും.
tomato soup



6.00pm

മണി ആറ് കഴിഞ്ഞപ്പോളെക്കും ഇരുട്ടി തുടങ്ങി. അസ്തമയ സൂര്യനെ കാണാന്‍ നല്ല ഭംഗി തോന്നി. വേറെ പണി ഒന്നും ഇല്ലാത്ത കൊണ്ടാവണം ഇതൊക്കെ ഇപ്പോ ശ്രദ്ധിക്കുന്നത്. നമ്മളാരും സൂര്യനെ കാണാത്തവര്‍ അല്ലല്ലോ. പിന്നെ രാത്രി കാഴ്ചകള്‍ ഒക്കെ കണ്ടിങ്ങനെ ഇരുന്നു.

 




8.00pm

ട്രെയിന്‍ ബാംഗ്ലൂര്‍ സിറ്റി  ജങ്ങ്ഷനില്‍ അഥവാ മജസ്റ്റിക്കിലെത്തി. ഇവിടുന്നു ഇനി K.R. പുരം കഴിഞ്ഞുള്ള 'ടി. സി .പാളയ' വരെ എത്തണം. Majestic ഇല്‍ നിന്ന് 316, 317 നമ്പര്‍ ബസില്‍ കയറിയാല്‍ മതി
  അവിടെയുള്ള Adorono fathersന്റെ സെമിനാരിയില്‍ ആണ് താമസം. ഒരു കസിന്‍ (Br. Antony alias Appukuttan ) അവിടെ ഉണ്ട്. ഒന്‍പതു കഴിഞ്ഞപ്പോളെക്കും അവിടെ എത്തി. കുളിച്ചു ഫ്രഷ്‌ ആയിട്ട് പൊയ് അത്താഴം കഴിച്ചു. സുഗമായി ഉറങ്ങി...

 5-February-2012, Sunday 
 
   ഞായറാഴ്ചയായിരുന്നു NIMHANS ലെ Test. രാവിലെ 6. 30 ആയപ്പോളേക്കും അപ്പു വന്നു വിളിച്ചു. 7 മണിക്ക് കുര്‍ബാന ഉണ്ടെന്നു മുന്‍പേ പറഞ്ഞിരുന്നു. കുളിച്ചു റെഡി ആയി കുര്‍ബാനയ്ക്ക് പോയി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഇംഗ്ലീഷ് കുര്‍ബാന കൂടുന്നത്. അതും ഈ യാത്രയിലെ പുതിയ ഒരനുഭവം. കുര്‍ബാന കഴിഞ്ഞു പോയി കാപ്പി ഒക്കെ കുടിച്ചു.
ഒരു മണിക്കാണ് ടെസ്റ്റ്‌ എങ്കിലും ഞാന്‍ ഒരു 11 ആയപ്പോളേക്കും ഇറങ്ങി. അപ്പു എന്നെ 'ടിന്‍ ഫാക്ടറി'  എന്ന സ്റ്റോപ്പില്‍ കൊണ്ടു വിട്ടു. അവിടുന്ന് നേരെ 'സില്‍ക്ക് ബോര്‍ഡ്', പിന്നെ അവിടുന്ന് 500 നമ്പര്‍ ബസില്‍ നേരെ NIMHANS ലേക്ക് . 12 ആയപ്പോളേക്കും ഞാന്‍ അവിടെ എത്തി. ഇനിം ഒരുമണിക്കൂര്‍ ഉണ്ട്. ഇറങ്ങി അതിലെ ഒക്കെ കറങ്ങി നടന്നു. ഒരു മണി ആയപ്പോളേക്കും തിരിച്ചെത്തി. പരീക്ഷക്ക്‌ 100 ഓളം പേരുണ്ടായിരുന്നു. വയനാട്കാരന്‍ ഒരു മലയാളിയെ പരിചയപെട്ടു. ഒരു ബിജു. ആള്‍ ഇപ്പോ ബാംഗ്ലൂര്‍ വന്നു സെറ്റില്‍ ആയെ ഉള്ളു. ഞങ്ങള്‍ പെട്ടന്ന് തന്നെ നല്ല സുഹൃത്തുക്കള്‍ ആയി. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോളെക്കും വയറു കത്തി തുടങ്ങിയിരുന്നു... നേരെ നടന്നപ്പോ 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' എന്ന് പേരുള്ള ഒരു ഹോട്ടല്‍ കണ്ടു. (owned by malayalees) അവിടെ നിന്നും 'Vegetarian Thali' കഴിച്ചു. അതായിരുന്നു ഇക്കുറി പുതുതായി പരിചയപെട്ട ഒരു വിഭവം. Really delicious one. White Rice, Coin porrotta, Chilli Gobi, Soya been, Baji, etc. ഒക്കെ കൂടിയ ഒരു item. പിന്നെ ഒരു Ice creamഉം. Rs. 70 only. 

new seminary under construction
        മടിവാള വഴിയാണ് തിരിച്ചു സില്‍ക്ക് ബോര്‍ഡില്‍ എത്തിയത്. മടിവാള മുന്‍പ് ഇന്റെര്‍ന്ഷിപ്  ചെയ്തിരുന്ന സമയത്ത് ഇടക്കിടെ വരുമായിരുന്ന ഒരു സ്ഥലം ആണ്. അവിടെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഓഫീസുള്ളത്. അവിടടുത്താണ് Police Head Quarters. ഇന്റെര്‍ന്ഷിപ്  ചെയ്തിരുന്ന അവസരത്തില്‍ ഇവിടെ വന്നു റാഗി ചേര്‍ന്ന Healthy food / meals കഴിക്കുകയുണ്ടായി. വല്യ രുചി ഒന്നും ഇല്ല. പക്ഷെ പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്‌.

          സില്‍ക്ക് ബോര്‍ഡില്‍ എത്തിയപ്പോ ഒരു A/C Bus (Vajra-Volvo) കിടക്കുന്നു. എന്നാണേലും 10-20 കിലോമീറ്റര്‍  പോണം. പുറത്താണേല്‍ നല്ല ചൂടും. എങ്കില്‍ പിന്നെ ഇതില്‍ ആകട്ടെ യാത്ര എന്ന് വെച്ചു. മ നേരെ 'ടിന്‍ ഫാക്ടറി' ഇറങ്ങി അവിടുന്ന് അടുത്ത ബസില്‍ നേരെ ടി സി പാളയ ഇറങ്ങി. അവിടാണ് സെമിനാരി. 'തമ്പി ചെട്ടി പാളയ' എന്നാണ് മുഴുവന്‍ പേര്. ഗാര്‍ഡന്‍ സിറ്റി കോളേജിലേക്ക് പോകുന്ന വഴി. പിന്നെ പുത്തായി പണിയുന്ന സെമിനാരിയുടെ മുകളില്‍ കയറി കാഴ്ചകള്‍ കാണുവാന്‍.






   6-February-2012, Monday  
                 വൈകിട്ടാണ് ട്രെയിന്‍. എങ്കില്‍ പോയി ഒരു ചെറിയ കറക്കവും ചില്ലറ ഷോപ്പിങ്ങും ആയികളയാം എന്ന് വെച്ചു. ഒരു 10 മണിയോടെ ഞാന്‍ ഇറങ്ങി.  കുറെ നേരം നോക്കി നിന്നിട്ടാണ് ഒരു ബസ്‌ കിട്ടിയത്. Majestic അടുത്തുള്ള 'ഗരുഡ മാള്‍' ആണ് ലക്‌ഷ്യം. ബസ്‌ കാത്തു നില്‍ക്കുന്നതിനിടെ ഒരു മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. ഒരു വിവേക് . പുള്ളി കുറെ നാള്‍ വിദേശത്ത് ഒക്കെ ആയിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഉണ്ട്. മലപ്പുറം ഭാഗത്താണ് വീട്.  ആരെയോ കാണാന്‍ പോകുകയാണ്. എനിക്കും പു
Garuda Mall
ള്ളിക്കും സ്ഥലം അത്ര നിശ്ചയം ഒന്നും അല്ല. പിന്നെ അടുത്തിരുന്ന ഒരു അണ്ണനോട് ഹിന്ദിയില്‍ ചോദിച്ചു. 'ഗരുഡ മാള്‍...??" എത്തുമ്പോള്‍ പറയാം എന്ന് അയാള്‍ പറഞ്ഞു. കൃത്യമായി  കാണിച്ചും തന്നു. അയാളോട് നന്ദി പറഞ്ഞു ഞാന്‍ ഇറങ്ങി. പത്തേമുക്കാല്‍ ആയി ഞാന്‍ ഗരുഡ മാളില്‍ എത്തുമ്പോള്‍. ക്ലീനിങ്ങും ഒക്കെ നടക്കുന്നെ ഉള്ളു. പുറത്തിറങ്ങി ഒന്ന് ചുറ്റികറങ്ങി.
             വഴിസൈഡില്‍ ഷര്‍ട്ട്‌ ഒക്കെ വില്‍ക്കുന്നവര്‍. നല്ല ഷര്‍ട്ട്‌ ഒക്കെ ഉണ്ട്. പക്ഷെ വാങ്ങിയില്ല. അനുഭവം ഗുരു എന്നാണല്ലോ. മുന്‍പ് വന്നപ്പോ 100 രൂപയ്ക്കു ഇതുപോലെ 2 ഷര്‍ട്ട്‌ വാങ്ങിയത് ഇപ്പളും അലക്കിയാല്‍ കളറിളകും. എന്റെ ബലമായ സംശയം അന്ന് വാങ്ങിയ ആ കറുത്ത ഷര്‍ട്ട്‌, വല്ലോ വെളുത്ത ഷര്‍ട്ട്‌നും പെയിന്റ് അടിച്ചു കറുപ്പിച്ചതാണോ എന്നാണ്. വാങ്ങിയിട്ട്  8മാസം മേലെയായി, ഇപ്പളും അലക്കിയാല്‍ വെള്ളത്തിന്‌ കറുപ്പ് നിറം ആകും. പിന്നെ ചെന്നപ്പോളേക്കും ഗരുഡ മാള്‍ സജീവമായിരുന്നു. കുറെ വിദേശ്ശികളും ഉണ്ടായിരുന്നു.

മഞ്ഞില്‍ കുളിച്ച ഭാരതപ്പുഴ


അവിടുന്ന് നേരെ മജെസ്ടിക് പോയി. അവിടൊക്കെ കറങ്ങി നടന്നു. ചില്ലറ ഷോപ്പിംഗ്‌ ഒക്കെ നടത്തി തിരിച്ചു പോന്നു. 3 മണിയായപ്പോളെക്കും തിരിച്ചു ടി സി പാളയ എത്തി. പിന്നെ അവിടുത്തെ ചെമ്മാച്ചന്മാരുടെ കൂടെ ഒരു മണിക്കൂര്‍ വോളീബോള്‍ കളിച്ചു. പിന്നെ പൊയ് കുളിച്ചു റെഡി ആയി. ആറ് മണിയോടെ ഇറങ്ങി. 8 മണി കഴിഞ്ഞപ്പോള്‍ മജെസ്ടിക് എത്തി. നല്ല ട്രാഫിക്‌ ആയിരുന്നു. 8.40 pmന്റെ കന്യാകുമാരി എക്ഷ്പ്രെസില്‍ (island express) മടക്കയാത്ര. രാത്രി ആയതിനാലും കിട്ടിയത് സൈഡ് സീറ്റ്‌ അല്ലാഞ്ഞതിനാലും കാഴ്ചകള്‍ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. കേറി കിടന്നു സുഖമായി ഉറങ്ങി. പിറ്റേന്ന് പാലക്കാട് കഴിഞ്ഞപ്പോള്‍ അണ് എണീറ്റത്. ടിക്കറ്റ്‌ കോട്ടയത്തിനു ആയിരുന്നെങ്കിലും എറണാകുളത്ത് ഇറങ്ങി. ട്രെയിന്‍ കോട്ടയം ചെല്ലുന്ന നേരം കൊണ്ട് എനിക്ക് വീട് പറ്റാമല്ലോ..!!

മടക്കയാത്ര
അങ്ങനെ ഒരു ബാംഗ്ലൂര്‍ യാത്ര അവസാനിക്കുന്നു. ഇനിയും ഒരു യാത്രയെ പറ്റി ഇങ്ങനെ എഴുതാന്‍ എനിക്ക് തോന്നുമോ എന്നറിയില്ല... തോന്നുമായിരിക്കും...!!
                                       



for more photos click below
Bangalore Journey fotos.

 

No comments:

Post a Comment